പൂർണ കർഫ്യൂ: ബഖാലകളുടെ പ്രവർത്തനം ഇങ്ങനെ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പൂർണ കർഫ്യൂ നിലവിലുള്ള ദിവസങ്ങളിൽ ബഖാലകളുടെ പ്രവർത്തനത്തിന് മുനിസിപ്പാലിറ്റി ഉപാധി നിശ്ചയിച്ചു. ഇതനുസരിച്ച് രാവിലെ എട്ടുമണി മുതൽ വൈകീട്ട് നാലുമണി വരെയും രാത്രി എട്ടുമണി മുതൽ പുലർച്ചെ 1.30 വരെയും ബഖാലകൾ തുറക്കാം. എന്നാൽ, പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല.
ഡെലിവറിക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ജീവനക്കാർ കൈയുറയും മാസ്കും ധരിക്കൽ ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണം. നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 65975744 എന്ന വാട്സാപ് നമ്പറിൽ അറിയിക്കാൻ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
എ.ടി.എം മെഷീൻ, എയർ കണ്ടീഷനിങ് മെയിൻറനൻസ് സെൻറർ, ഗ്യാസ് സിലിണ്ടർ റീഫില്ലിങ് സെൻറർ, ഫാർമസി, സൂപ്പർ മാർക്കറ്റുകൾ, ബഖാലകൾ, പെട്രോൾ സ്റ്റേഷൻ, സഹകരണ സംഘങ്ങൾ, കുവൈത്ത് സപ്ലൈ കമ്പനി, കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ്, ആശുപത്രികളും ക്ലിനിക്കുകളും എന്നിവക്കാണ് പൂർണ കർഫ്യൂവിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.