ഡോ. മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചിച്ചു
text_fieldsകെ.ഐ.സി
കുവൈത്ത് സിറ്റി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ വേർപാടിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അനുശോചിച്ചു. രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അക്കാദമിക മേഖലയിലും ഉദ്യോഗ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുകയും കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം മൂലം രാജ്യത്തിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് കെ.ഐ.സി അറിയിച്ചു.
മലപ്പുറം ജില്ല അസോസിയേഷൻ
ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണം രാജ്യത്തിന് അനുപമമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളും രാഷ്ട്രീയ നിലപാടുകളും ഇന്ത്യയുടെ വികസന പാതയിൽ നിർണായകമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും ദർശനങ്ങളും രാജ്യത്തിന് പ്രചോദനമായി തുടരും. ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
കെ.കെ.എം.എ
ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അനുശോചിച്ചു. സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ആധുനിക ഇന്ത്യയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മൻമോഹൻ സിങ്, പ്രവൃർത്തിയിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു.
ഔദ്യോഗിക ജീവിതത്തിലോ, ഭരണ തലത്തിലോ അഴിമതിയുടെ കറ പുരളാതെ സൂക്ഷിച്ച സൗമ്യനായിരുന്നു അദ്ദേഹം. ബഹുസ്വരത കാത്തുസൂക്ഷിച്ച് ഭരണം നടത്തി ഏവർക്കും മാതൃകയാക്കാവുന്ന അദ്ദേഹത്തിന്റെ വിട വാങ്ങൽ നികത്താനാവാത്തതാണെന്നും കെ.കെ.എം.എ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.