അമീറിെൻറ നിര്യാണത്തിൽ അനുശോചനപ്രവാഹം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തിൽ നാനാതുറകളിൽനിന്ന് അനുശോചനപ്രവാഹം. വിവിധ രാഷ്ട്രനേതാക്കളും അന്താരാഷ്ട്ര സംഘടനകളും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അറബ് പാർലമെൻറ്, ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കൺട്രീസ്, അറബ് ലീഗ്, യൂറോപ്യൻ യൂനിയൻ തുടങ്ങി വിവിധ കൂട്ടായ്മകളും ജി.സി.സി രാജ്യങ്ങൾ, തുർക്കി, ജോർഡൻ, ഇൗജിപ്ത്, അമേരിക്ക, യമൻ, സിറിയ, ലബനാൻ, ലിബിയ തുടങ്ങിയ വിവിധ രാഷ്ട്രങ്ങളുടെ ഭരണകർത്താക്കളും അനുശോചിച്ചു.
ഇന്ത്യൻ അംബാസഡർ അനുശോചിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ നിര്യാണത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് അനുശോചിച്ചു. വലിയ നേതാവും രാഷ്ട്രതന്ത്രജ്ഞനും തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു കുവൈത്ത് അമീർ. കുവൈത്തും ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ അമീർ നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. അദ്ദേഹം ഇന്ത്യൻ ജനതയോട് കാണിച്ച സ്നേഹവും കരുതലും ഹൃദ്യമായിരുന്നു. ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ ആത്മാവിന് നിത്യശാന്തിക്കുവേണ്ടി പ്രാർഥിക്കുന്നുവെന്ന് അംബാസഡർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
യൂത്ത് ഇന്ത്യ കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങൾക്ക് സാന്ത്വനം നൽകിയിരുന്ന മനുഷ്യസ്നേഹിയും വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നപരിഹാരങ്ങൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന പക്വമതിയുമായിരുന്നു കുവൈത്ത് അമീർ. അദ്ദേഹത്തിെൻറ നിര്യാണം വലിയ നഷ്ടമാണ്. ഗൾഫ് മേഖലയുടെ സമാധാനപരമായ നിലനിൽപിനു കുവൈത്ത് അമീർ നൽകിയ സേവനങ്ങളും നിരന്തര പരിശ്രമങ്ങളും വിലമതിക്കാനാവാത്തതാണ്. മുഴുവൻ ആളുകളോടും പുലർത്തിവരുന്ന സ്നേഹം വഴി സ്വദേശി വിദേശി വ്യത്യാസമന്യേ ജനഹൃദയങ്ങളിൽ വലിയ സ്ഥാനം നേടിയെടുക്കാൻ അമീറിന് സാധിച്ചിട്ടുണ്ടെന്ന് യൂത്ത് ഇന്ത്യ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
എം.ഇ.എസ്
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ എം.ഇ.എസ് കുവൈത്ത് അനുശോചിച്ചു. കുവൈത്തിെൻറ ഉന്നതിക്കും അഭിവൃദ്ധിക്കും ഒപ്പംതന്നെ ലോകസമാധാനത്തിനും മനുഷ്യരാശിയുടെ ശാന്തിക്കും സമയം കെണ്ടത്തുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത വലിയ മനുഷ്യസ്നേഹിയായ വ്യക്തിത്വമായിരുന്നു അമീറെന്ന് എടുത്തുപറഞ്ഞു. കുവൈത്തിന് മാത്രമല്ല ഗൾഫ് മേഖലക്കും ലോകത്തിനാകെയും കനത്ത നഷ്ടമാണ് ഈ വിയോഗം. വിദേശികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ഹൃദയത്തോട് ചേർത്തുവെച്ച ഭരണാധികാരിയിരുന്നു അമീർ. വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്. കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും എം.ഇ.എസ് കുവൈത്ത് വ്യക്തമാക്കി.
ഒ.െഎ.സി.സി
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിടവാങ്ങലിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും നല്ല നയതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് ഒ.െഎ.സി.സി കുവൈത്ത് ചൂണ്ടിക്കാട്ടി. കുവൈത്തിെൻറ വികസന കുതിപ്പിലും ഗൾഫ് മേഖലയുടെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിലും മാനുഷിക പരിഗണനകൾക്ക് മുൻതൂക്കം നൽകുന്നതിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്ന മികവ് അദ്ദേഹത്തിെൻറ ഭരണനൈപുണ്യം തെളിയിക്കുന്നതാണെന്ന് ഒ.െഎ.സി.സി കുവൈത്ത് അനുശോചനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കെ.ഡി.എൻ.എ
കുവൈത്ത് സിറ്റി: പത്തു ലക്ഷത്തിലധികം ഇന്ത്യക്കാർ അധിവസിക്കുന്നതും സ്വദേശികളേക്കാൾ എത്രയോ മടങ്ങ് വിദേശികൾ ജീവിച്ചുവരുന്നതുമായ കുവൈത്ത് ലോകത്തിൽ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന നിലയിൽ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ കരങ്ങളിൽ സുരക്ഷിതമായിരുന്നുവെന്ന് കെ.ഡി.എൻ.എ അനുശോചനക്കുറിപ്പിൽ പറഞ്ഞു. സ്വദേശികളെ പോലെ വിദേശികൾക്കും അദ്ദേഹത്തിെൻറ വിയോഗം തീരാനഷ്ടമായിരുന്നുവെന്നും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ അനുശോചനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മനുഷ്യസ്നേഹിയായ ഭരണാധികാരി –കെ.െഎ.ജി
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ വിയോഗത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. രാജ്യത്തും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും അസംഖ്യം മാനുഷിക പ്രവർത്തനങ്ങൾ കൊണ്ട് വിശ്രുതനായ മനുഷ്യ സ്നേഹിയായ ഭരണാധികാരിയായിരുന്നു കുവൈത്ത് അമീർ. ലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിൽ കുവൈത്ത് അമീർ നിസ്തുലമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ രാജ്യത്തിെൻറ ഭദ്രത ഉറപ്പുവരുത്താൻ അക്ഷീണം പ്രയത്നിച്ച അമീർ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രഗല്ഭനായ ഒരു നയതന്ത്രജ്ഞൻ കൂടിയായിരുന്ന കുവൈത്ത് അമീർ അറബ് ലോകത്ത് നയതന്ത്ര മികവുകൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. ലോകത്തിെൻറ പല ഭാഗങ്ങളിലുമുണ്ടായ പല രാഷ്ട്രീയ പ്രശ്നങ്ങളും പരിഹരിക്കാൻ ഓടിനടന്ന നായകനെയാണ് അദ്ദേഹത്തിെൻറ വിയോഗത്തോടെ ലോകത്തിന് നഷ്ടമായത്. കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കെ.ഐ.ജി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കേരള അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. കുവൈത്തിന് മാത്രമല്ല, ലോകത്തിനാകെയും പ്രത്യേകിച്ച് ഗൾഫ് മേഖലക്ക് കനത്ത നഷ്ടമാണ് ഈ വിയോഗം. കേവലം ഒരു ഭരണാധികാരി ആയിരുന്നില്ല ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അസ്സബാഹ്. ലോകമാകെ സമാധാനത്തിനും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും വേണ്ടി ഏക്കാലത്തും ശക്തമായ നിലപാട് എടുത്ത മനുഷ്യ സ്നേഹി ആയിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫ് മേഖലയുടെ സമാധാനപാലനം ഉറപ്പു വരുത്തുന്നതിൽ അദ്ദേഹത്തിെൻറ ശ്രമങ്ങളും അതിലൂടെ കൈവരിച്ച നേട്ടവും അതിമഹത്തരമാണ്. വിദേശികളോട് വിശാലമായ കാരുണ്യവും സ്നേഹവും അദ്ദേഹം പുലർത്തി. കുവൈറ്റിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ നല്കിയ കരുതലും വാത്സല്യവും എന്നും സ്മരിക്കപ്പെടുമെന്നും കേരള അസോസിയേഷൻ പറഞ്ഞു.
കരുത്തനായ ഭരണാധികാരി –ഐ.എം.സി.സി
കുവൈത്ത് സിറ്റി: കാലത്തിെൻറ വെല്ലുവിളികളെ അതിജീവിച്ച കരുത്തനായ ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്ന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി അനുശോചനക്കുറിപ്പിൽ
അഭിപ്രായപ്പെട്ടു. ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങളിൽ തുടക്കം മുതലേ മധ്യസ്ഥെൻറ സ്ഥാനമാണ് കുവൈത്ത് അമീറിന്. യമൻ സമാധാന ചർച്ചകൾക്കും സിറിയൻ ജനതക്ക് സഹായധനം സമാഹരിക്കുന്നതിലും അമീർ മുന്നിലുണ്ടായിരുന്നു. അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അമീറിെൻറ നേതൃത്വത്തിൽ നടന്ന നയതന്ത്ര നീക്കങ്ങൾ അന്താരാഷ്ട്ര പ്രശംസ നേടിയതാണ്. ഐക്യരാഷ്ട്ര സഭ മാനുഷിക സേവനത്തിെൻറ ലോകനായക പട്ടം നൽകിയാണ് അമീറിെൻറ സേവനങ്ങളെ അംഗീകരിച്ചതെന്നും പ്രവാസികളെ കരുതലോടെ സ്വന്തം പ്രജകളെപ്പോലെ കണ്ട കുവൈത്ത് അമീറിെൻറ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്നും െഎ.എം.സി.സി പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: മാനവികതയുടെ നേതാവും അറബ് ദേശത്തിെൻറ ഐക്യത്തിെൻറ പ്രതീകവുമായ കുവൈത്ത് ജനതയുടെ പ്രിയ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ വിയോഗം ലോകത്തിന് പൊതുവെയും കുവൈത്തിനും അറബ് ദേശത്തിനും കുവൈത്തിലെ സ്വദേശി-വിദേശി ഭേദമന്യേ മുഴുവൻ ജനങ്ങൾക്കും തീരാനഷ്ടമാണെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് സമർപ്പിതമായിരുന്നു അമീറിെൻറ ജീവിതം. കുവൈത്തിനെ ലോകഭൂപടത്തിൽ കാരുണ്യംകൊണ്ട് അടയാളപ്പെടുത്തിയ മഹാവ്യക്തിത്വം. കുവൈത്തിലെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികളുടെയും അവകാശ സംരക്ഷണം ഉറപ്പുനൽകുന്ന തൊഴിൽ നിയമങ്ങൾക്ക് അംഗീകാരം നൽകിയ ഭരണാധികാരി, ഗൾഫ് അംഗരാജ്യങ്ങൾക്കിടയിലെ ഐക്യശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവ്... ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
കെ.കെ.എം.എ അനുശോചിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരിയും അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ കെ.കെ.എം.എ അനുശോചിച്ചു.
കുവൈത്തിന് മാത്രമല്ല, ലോകത്തിനാകെയും പ്രത്യേകിച്ച് ഗൾഫ് മേഖലക്ക് കനത്ത നഷ്ടമാണ് ഈ വിയോഗം. ലോകമാകെ സമാധാനത്തിനും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും നിസ്തുലമായ സമർപ്പണവും സംഭാവനയും അർപ്പിച്ച വലിയ മനസ്സിനുടമയാണ് ആദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫ് മേഖലയുടെ സമാധാനപാലനം ഉറപ്പുവരുത്തുന്നതിൽ അദ്ദേഹത്തിെൻറ ശ്രമം മഹത്തരമാണെന്നും അദ്ദേഹത്തിെൻറ പരലോക ജീവിതം ഏറ്റവും ഉന്നതമായ നിലയിൽ അനുഗൃഹീതകരമാകട്ടെയെന്ന് പ്രാർഥിക്കുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കെ.എം.സി.സി അനുശോചനം
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജനങ്ങളുടെ അമീർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിെൻറ വിയോഗം ലോകത്തിലെ എല്ലാവിഭാഗം മനുഷ്യർക്കും തീരാനഷ്ടമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാകുന്ന പിണക്കങ്ങളിൽ മധ്യസ്ഥത വഹിച്ചിരുന്നതും കുവൈത്ത് അമീറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.