ഇതിഹാസങ്ങളുടെ വിവർത്തകർക്ക് അഭിനന്ദനം
text_fieldsരാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്തവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്തവരെ അഭിനന്ദിച്ച് നരേന്ദ്രമോദി.
വിവർത്തകരായ അബ്ദുല്ല അൽ ബറൂൻ, അബ്ദുൽ ലത്തീഫ് അൽ നെസെഫി എന്നിവരെ കുവൈത്ത് സിറ്റിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന പ്രവാസി വ്യാപാര-സംഘടന യോഗത്തിനിടയിലാണ് മോദി കണ്ടത്. ഇരുവരുടെയും പ്രവർത്തി ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തിന്റെ ജനപ്രീതി ഉയർത്തിക്കാട്ടുന്നതാണെന്ന് മോദി പറഞ്ഞു. 101 കാരനായ മുൻ ഐ.എഫ്.എസ് ഓഫീസർ മംഗൾ സൈൻ ഹന്ദയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.