Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ക​ണ​ക്ട് ടു...

‘ക​ണ​ക്ട് ടു ​കെ.​കെ.​എം.​എ’​; ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

text_fields
bookmark_border
KKMA
cancel
camera_alt

കെ.​കെ.​എം.​എ മെംബ​ർ​ഷി​പ് പ്ര​ചാ​ര​ണ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സി​റ്റി സോ​ൺ

താ​ര​ങ്ങ​ൾ ​ട്രോ​ഫി​യു​മാ​യി

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​ത്തി​ൽ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രെ സം​ഘ​ട​ന​യു​മാ​യി അ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പം ന​ൽ​കി​യ ക​ണ​ക്ട് ടു ​കെ.​കെ.​എം.​എ പ​രി​പാ​ടി​ക്ക് തു​ട​ക്കം.

ഖൈ​ത്താ​ൻ രാ​ജ​ധാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് കെ.​ബ​ഷീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി ര​ക്ഷാ​ധി​കാ​രി പി.​കെ. അ​ക്ബ​ർ സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘നേ​തൃ​ത്വം ഇ​സ് ലാ​മി​ക വീ​ക്ഷ​ണ​ത്തി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​അ​ലി​ഫ് ശു​കൂ​ർ ക്ലാ​സെ​ടു​ത്തു. സം​ഘ​ട​ന മെംബ​ർ​ഷി​പ് പ്ര​ചാ​ര​ണ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കെ.​കെ.​എം.​എ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം കു​ന്നി​ൽ നി​ർ​വ​ഹി​ച്ചു. എ​ഞ്ചി. ന​വാ​സ്, അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ, എ.​ടി.​നൗ​ഫ​ൽ എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കെ.​കെ.​എം.​എ കേ​ന്ദ്ര ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം, പി.​എം.​ടി മെ​ംബ​ർ എ​ൻ.​എ. മു​നീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എം.​ഇ​ക്ബാ​ൽ സ്വാ​ഗ​ത​വും കേ​ന്ദ്ര ട്ര​ഷ​റ​ർ മു​നീ​ർ കു​ണി​യ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി.​സു​ൽ​ഫി​ക​ർ, കെ.​സി റ​ഫീ​ഖ്, ഒ.​പി ശ​റ​ഫു​ദ്ദീ​ൻ, സം​സം റ​ഷീ​ദ്, കെ.​സി.​അ​ബ്ദു​ൽ ക​രീം, ഒ.​എം ഷാ​ഫി, പി.​എം ജാ​ഫ​ർ, ല​ത്തീ​ഫ് എ​ട​യൂ​ർ, നി​സാം നാ​ല​ക​ത്ത്, ടി.​ഫി​റോ​സ്, അ​സ്‌​ലം ഹം​സ, അ​ഷ്‌​റ​ഫ് മാ​ങ്കാ​വ്, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, പി.​എം.​ഷെ​രീ​ഫ്, പി.​എം.​ഹാ​രി​സ്, ഹ​മീ​ദ് മു​ൽ​ക്കി, പി.​പി.​സ​ലീം, സി​റ്റി സോ​ൺ ആ​ക്ഡി​ങ് പ്ര​സി​ഡ​ന്റ്‌ ജാ​ഫ​ർ എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMAKuwait News
News Summary - Connect to KKMA- An exciting start
Next Story