വെല്ലുവിളികൾ നേരിടുന്നതിൽ യോജിച്ച പ്രവർത്തനത്തിന് പ്രാധാന്യം
text_fieldsകുവൈത്ത് സിറ്റി: വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ യോജിച്ച പ്രവർത്തനത്തിന്റെ പ്രാധാന്യം വലുതാണെന്ന് കുവൈത്ത്. സമീപകാല സായുധ സംഘട്ടനങ്ങളുടെയും മാനുഷിക പ്രതിസന്ധികളുടെയും വെളിച്ചത്തിൽ ഇത് വലുതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാനത്തിനായുള്ള ബഹുമുഖത്വത്തിന്റെയും നയതന്ത്രത്തിന്റെയും അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചുള്ള പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ വെല്ലുവിളികളെ മറികടക്കുന്നതിലും അതിനായി പ്രവർത്തിക്കുന്നതിലും അന്താരാഷ്ട്ര സംഘടനകൾ, ഗ്രൂപ്പുകൾ, ഐക്യരാഷ്ട്രസഭ എന്നിവയുടെ പങ്കിനെ കുവൈത്ത് അഭിനന്ദിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള പിന്തുണ കുവൈത്ത് ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയുമായും മറ്റ് സംഘടനകളുമായും ഗ്രൂപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കാൻ മുഴുവൻ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.