ശുഭാന്ത്യം പ്രതീക്ഷിച്ച് വായന തുടരുകയാണ്
text_fieldsനാട്ടിടവഴികളിലെ ഒരുപാട് ഒാർമകൾ, കണ്ണീരിെൻറ കുട്ടിക്കാല കഥകൾ, പട്ടിണിയുടെ കാലൊച്ച, കുഞ്ഞുകൂട്ടുകാരുടെ കളങ്കമില്ലാത്ത സ്നേഹം... ഒാർമകൾ മനസ്സിൽ തിരയിളക്കുകയാണ്. കളി കാണാൻ ടി.വിയുള്ള വീടിനെ വലയം വെച്ചു നടക്കും. ശാപവാക്കുകൾ കേട്ട് നിരാശയോടെ മടങ്ങുന്ന ബാല്യങ്ങളുടെ കണ്ണുനീർ തുള്ളികൾ വീണതാണ് ഇടവഴികൾ.
രാത്രി മദ്റസ കഴിഞ്ഞ് പോവുേമ്പാൾ കൂട്ടുകാരെൻറ വീട്ടിലെ ജനൽ പാളികളിൽനിന്ന് കണ്ട മാപ്പിളപ്പാട്ടിെൻറയും ടെലിഫിലിമിെൻറയും കുറച്ചുഭാഗങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഒരുനാൾ തറവാട് വീടിെൻറ പടിക്കൽ കളിക്കാൻ പോയ സമയം.
ൈകയിൽ കിട്ടിയ വടിയുമായി വന്ന് കാലിെൻറ തുടയിൽ നിർത്താതെ അടിച്ച് 'ഇൗ വഴിക്ക് കണ്ടുപോവരുത്' എന്ന് ഗർജിച്ച ചെറിയ കാരണവരുടെ സ്വരം ഇന്നും കാതുകളിലുണ്ട്. അന്നത്തെ കരച്ചിലിന് സാക്ഷിയായ ഇടവഴിയിലെ ചെടികളും മരങ്ങളും. ആ ചെടികൾ ഇന്ന് മരമായിരിക്കുന്നു. മരങ്ങൾ ഏതോ വീടിെൻറ ഭാഗവും. കാലം ഒരു സംഭവംതന്നെ.
എല്ലാം മാറിയിരിക്കുന്നു. ചുറ്റുപാടും സൗഹൃദവും ബന്ധങ്ങളും കാഴ്ചപ്പാടുകളും എല്ലാം. ഒരുപാട് വീടുകളും റോഡും വന്നപ്പോൾ ഒാർമകൾ ഉറങ്ങുന്ന ഇടവഴികളും തോടുകളും കുളങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അന്നത്തെ കൂട്ടുകാരൊക്കെ എവിടെയോ ആണ്. വാട്സ്ആപും സമൂഹമാധ്യമങ്ങളും ഉള്ളതിനാൽ ബന്ധം അറ്റുപോയിട്ടില്ല എന്നുമാത്രം. വായനശാലയും ക്ലബും ഇന്ന് ആർക്കും വേണ്ടാത്ത ഒന്നാണ്.
ആളുകളെ കാത്തിരിക്കുന്ന പുസ്തകങ്ങളും. ഒരുപാട് ആളുകളുടെ സ്വപ്നമായിരുന്നു ഇതൊക്കെ എന്ന് ഒാർക്കുേമ്പാൾ...ജീവിതം ഒരു പുസ്തകം പോലെയാണ്. വായിക്കുേമ്പാൾ കരച്ചിലും സന്തോഷവും ഒാർമപ്പെടുത്തലുകളും എല്ലാം അനുഭവിക്കാം. ശുഭാന്ത്യം പ്രതീക്ഷിച്ച് വായന തുടരുകയാണ്.എത്ര പേജുകളാണ് ബാക്കിയുള്ളത്. എന്തൊക്കെയായിരിക്കും ഇനിയുള്ള താളുകളിൽ. ഒന്നും അറിയില്ല. കോവിഡ് കാലം എന്നൊരു അധ്യായം ജീവിത പുസ്തകത്തിൽ ഉണ്ടാവുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.