വിദേശികളുടെ തിരിച്ചുവരവ് നിയന്ത്രിക്കണം –സഫ അൽ ഹാഷിം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികൾ തിരിച്ചുവരുന്നത് നിയന്ത്രിക്കണമെന്ന് സഫ അൽ ഹാഷിം എം.പി. രണ്ടുമാസം കൊണ്ട് 1,90,000 വിദേശികൾ തിരിച്ചുവന്നത് ജനസംഖ്യ സന്തുലനം സാധ്യമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന് വിരുദ്ധമാണ്. വിമാന സർവിസ് സാധാരണ നിലയിലായാൽ കുവൈത്തിലേക്ക് വിദേശികളുടെ കുത്തൊഴുക്കാവും.
ഇത് നിയന്ത്രിക്കാൻ എന്ത് നടപടികളാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളിൽ നിരവധി വിദേശികളെ പൊതുമേഖലയിൽനിന്ന് ഒഴിവാക്കി. സ്വകാര്യ മേഖലയിലും കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമുണ്ടായിട്ടുണ്ട്. എന്നിട്ടും വിദേശികൾ യഥേഷ്ടം കുവൈത്തിലേക്ക് വരുന്നു. എന്തുകൊണ്ടാണിത്. എന്താണ് ഇവർക്ക് ജോലി. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം തടയണമെന്നും ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്നുമുള്ള മുറവിളി അധികൃതർ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സഫ അൽ ഹാഷിം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.