അടുക്കളയിൽ പാചകവാതകം ചോർന്ന് പൊട്ടിത്തെറി; നാലുപേർക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: അപ്പാർട്മെന്റിലെ അടുക്കളയിൽ പാചകവാതകം ചോർന്നതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അടുക്കള തകർന്നു. നിരവധി വസ്തുക്കൾക്ക് കേടുപാടുകൾ വന്നു. നാലുപേർക്ക് പരിക്കേറ്റു. ഫർവാനിയയിലെ അപ്പാർട്മെന്റിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
അപ്പാർട്മെന്റിലെ താഴത്തെ നിലയിലെ അടുക്കളയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അടുക്കളയും സമീപത്തെ മുറിയും തകർന്നു. പാചകവാതകം ചോർന്നത് തീപിടിത്തത്തിനും ഇടയാക്കിയതായി ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഫർവാനിയ, സബാൻ അഗ്നിശമനകേന്ദ്രങ്ങളിൽനിന്നുള്ള സംഘം ഉടൻ സ്ഥലത്തെത്തി കെട്ടിടം ഒഴിപ്പിക്കുകയും അപകടം കൈകാര്യംചെയ്യുകയും ചെയ്തു. പരിക്കേറ്റവരെ മെഡിക്കൽ എമർജൻസിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.