ഭീകരതക്കെതിരായ സഹകരണം; കുവൈത്തും യു.എന്നും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsകുവൈത്ത് സിറ്റി: ഭീകരതക്കെതിരെയുള്ള സഹകരണം വർധിപ്പിക്കുന്നതിന് കുവൈത്തും ഐക്യരാഷ്ട്രസഭയും (യു.എൻ) ഒരുമിക്കും. ഇതിനായുള്ള ധാരണപത്രത്തിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. യു.എന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കുവൈത്ത് വിദേശകാര്യ സഹമന്ത്രി അംബാസഡർ ഹമദ് അൽ മഷാനും യു.എന്‍ തീവ്രവാദ വിരുദ്ധ അണ്ടർ സെക്രട്ടറി ജനറൽ വ്ലാദിമിർ വോറോങ്കോവുമാണ് കരാറിൽ ഒപ്പുവെച്ചത്.
കരാര്‍ നിലവില്‍ വരുന്നതോടെ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് കൂടുതല്‍ സജീവമാകും. ആഗോള തീവ്രവാദത്തെ ചെറുക്കുന്നതിനായുള്ള പരിശീലനത്തിലും കുവൈത്ത് പങ്കാളിയാകും. ലോകസുരക്ഷക്കും സുസ്ഥിരതക്കും വളര്‍ച്ചക്കും വേണ്ടി ഭീകരവാദം, തീവ്രവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ ഒരുമിച്ച് നേരിടണമെന്ന് ജനറൽ വ്ലാദിമിർ വോറോങ്കോവ് പറഞ്ഞു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കുവൈത്ത് നല്കുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. സ്വദേശികള്‍ക്കുള്ള പരിശീലന പരിപാടിയും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കാന്‍ അംബാസഡർ ഹമദ് അൽ മഷാന് ജനറൽ വ്ലാദിമിറിനെ കുവൈത്തിലേക്ക് ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.