ലോകാരോഗ്യ സംഘടനയുമായി സഹകരണം ശക്തമാക്കും -ആരോഗ്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും കൂടുതൽ സഹകരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഈജിപ്തിലെ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഓഫിസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജനൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരിയുമായി അദ്ദേഹം ചർച്ച നടത്തി. കുവൈത്തിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. അസദ് ഹഫീസും ചർച്ചയിൽ സംബന്ധിച്ചു.
ലോകാരോഗ്യ സംഘടനയുടെ വിശ്വസ്ത പങ്കാളിയാണ് കുവൈത്തെന്നും കുവൈത്ത് നൽകിവരുന്ന പിന്തുണയും സഹായവും വിലമതിക്കാനാകാത്തതാണെന്നും ഡോ. അഹ്മദ് അൽ മൻദരി പറഞ്ഞു. കോവിഡിനെ മികച്ച രീതിയിൽ നേരിടാൻ കഴിഞ്ഞു. ഭാവിയിലെ വെല്ലുവിളികളെയും നേരിടാൻ കൂട്ടായ പരിശ്രമവും സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.