കൊറോണ വൈറസ്: വിമാനത്താവളത്തിൽ ജാഗ്രത
text_fieldsകുവൈത്ത് സിറ്റി: ചൈനയില്‍ കോറോണ വൈറസ് പടര്‍ന്ന സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട ്ര വിമാനത്താവളത്തിൽ കനത്ത ജാഗ്രത.
വൈറസ് ബാധക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇതിനായി അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കി.
രാജ്യത്തിനകത്ത് എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും ഏത് സാഹചര്യത്തെയും നേരിടാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കി. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംശയിക്കുന്ന കേസുകളിൽ വിദഗ്ധ പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തി. അതേസമയം, ഇപ്പോൾ രാജ്യത്ത് വൈറസ് ഭീതിയില്ലെന്നും വിവിധ രാജ്യങ്ങൾ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രതയും മുൻകരുതലുകളും മാത്രമാണ് ഉള്ളതെന്നും അധികൃതർ വ്യക്തമാക്കി.
ഉസാമ ഷാഹീന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. വിമാനത്താവളം, തുറമുഖങ്ങള്‍, ആശുപത്രികള്‍, ആരോഗ്യസേവന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈറസ് പ്രതിരോധ സംവിധാനങ്ങളുണ്ടോ എന്നാണ് എം.പി അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.