കോവിഡ് 19: പഴുതടച്ച പ്രതിരോധവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടുത്ത നടപടികളുമായി പഴുതടച്ച പ്രതിരോധത്തിന് കുവൈത്ത്. ഭക്ഷണ സാധനങ്ങൾ ഒഴികെയുള്ളവ വിൽക്കുന്ന കടകൾ ഞായറാഴ്ച മുതൽ അടപ്പിച്ചുതുടങ്ങി. ബാർബർ ഷോപ്പുകളും ല േഡീസ് സലൂണുകളും വസ്ത്ര, ഫാൻസി ഷോറൂമുകളും മൊബൈൽ ഷോപ്പുകളും എല്ലാം അടപ്പിക്കുന്നുണ്ട്.
വൈറസ് ബാധിതർ എത്തിയതെന്ന് സംശയിക്കുന്ന ഭാഗങ്ങളിലാണ് കർശനമായി നടപ്പാക്കുന്നത്. അതേസമയം, സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും പ്രവർത്തിക്കുന്നതിനാൽ ജനങ്ങളുടെ ദൈനംദിന ജീവിതം സ്തംഭിക്കുന്നില്ല. റെസ്റ്റാറൻറുകൾക്ക് തുറക്കാമെങ്കിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഇരുന്ന് കഴിക്കാൻ അനുവദിക്കാതെ വാങ്ങിക്കൊണ്ടുപോവാൻ മാത്രമാണ് അനുമതിയുള്ളത്.
ഒരേസമയം അഞ്ച് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. കൂടുതൽ പേർ എത്തിയാൽ പുറത്തേക്ക് വരിനിർത്തണം. വരിയിൽ ഒാരോരുത്തരുടെയും ഇടയിൽ ഒരുമീറ്റർ അകലം നിർബന്ധമാണെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.