അഴിമതിക്കേസ്: ശൈഖ് മാസിൻ അൽ ജർറാഹിന് ജാമ്യം
text_fieldsകുവൈത്ത് സിറ്റി: ബംഗ്ലാദേശ് എം.പിയുടെ നേതൃത്വത്തിൽ കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ കൈക്കൂലി വാങ്ങി സഹായം നൽകിയെന്ന കേസിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറി ശൈഖ് മാസിൻ അൽ ജർറാഹിന് കോടതി ജാമ്യം അനുവദിച്ചു.
മാൻപവർ അതോറിറ്റി ഉദ്യോഗസ്ഥൻ, പാർലമെൻറ് തെരഞ്ഞെടുപ്പ് സ്ഥാനാർഥി എന്നിവർക്കും കേസിൽ ജാമ്യം ലഭിച്ചു. 20,000 ദീനാറിെൻറ ജാമ്യത്തിൽ വിട്ടയക്കാൻ ജഡ്ജി അബ്ദുല്ല അൽ ഉസ്മാെൻറ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി ബെഞ്ചാണ് വിധിച്ചത്. കേസിൽ ജനുവരി 28ന് കോടതി വിധി പറയും. മനുഷ്യക്കടത്ത് കേസിൽ ഉൾപ്പെട്ടിരുന്ന കുവൈത്ത് എം.പി സലാഹ് അൽ ഖുർഷിദിനെ നേരത്തേ 10,000 ദീനാറിെൻറ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മൂന്ന് ബംഗ്ലാദേശികൾ കുവൈത്തിലേക്ക് കൊണ്ടുവന്നത് 20,000 തൊഴിലാളികളെയാണ്.
50 ദശലക്ഷം ദീനാറിെൻറ മനുഷ്യക്കടത്ത് കേസിൽ അന്വേഷണം ശക്തമാവുേമ്പാൾ കുരുക്ക് മുറുകുന്നത് ഇരു രാഷ്ട്രങ്ങളിലെയും പ്രമുഖർക്ക് ഉൾപ്പെടെ നിരവധി പേർക്കാണ്.
വിസക്കച്ചവടവുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.