Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് ചെ​റു​ക്ക​ൽ: അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും പ്ര​ധാ​നം

text_fields
bookmark_border
minister
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ൽ ന​ട​ന്ന ആ​ന്റി ഡ്ര​ഗ് കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് പ​​ങ്കെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹി​ക അ​പ​ക​ട​വും പ്ര​തി​രോ​ധ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ശൈ​ഖ് ഫ​ഹ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ചെ​റു​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത, വി​വ​ര​ങ്ങ​ളു​ടെ കൈ​മാ​റ​ൽ, രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ​യും സൂ​ചി​പ്പി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നേ​രി​ടു​ന്ന​തി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സ​ഹ​ക​ര​ണ​വും വി​വ​ര കൈ​മാ​റ്റ​വും തു​ട​ര​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഫ​റ​ൻ​സി​ന്റെ സം​ഘാ​ട​ന​ത്തി​ൽ ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഷി​യ അ​ൽ സു​ദാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ബ്ദു​ൽ അ​മീ​ർ ക​മ​ൽ അ​ൽ ഷ​മ്മ​രി എ​ന്നി​വ​രെ ശൈ​ഖ് ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ചു.

മ​യ​ക്കു​മ​രു​ന്ന്, മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്ര​ശ്ന​മാ​ണെ​ന്ന് ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ സു​ദാ​നി പ​റ​ഞ്ഞു. യു​ദ്ധം, നി​ർ​ബ​ന്ധി​ത കു​ടി​യൊ​ഴി​പ്പി​ക്ക​ലു​ക​ൾ എ​ന്നി​വ​യോ​ളം ഭീ​ക​ര​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച കോ​ൺ​ഫ​റ​ൻ​സി​ൽ കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ, സി​റി​യ, തു​ർ​ക്കി​യ, ഇ​റാ​ൻ, ലെ​ബ​ന​ൻ, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsDrugs ControllingInternational Cooperation
News Summary - Counter-narcotics- international cooperation and coordination is important
Next Story