കുവൈത്ത് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ കൂപ്പൺ പ്രകാശനം
text_fieldsകുവൈത്ത് മഹാഇടവക ആദ്യഫലപ്പെരുന്നാൾ കൂപ്പൺ പ്രകാശനം ഇടവക വികാരി ഫാ. ജിജു ജോർജ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2020െൻറ റാഫിൾ കൂപ്പൺ പ്രകാശനം ഇടവക വികാരി ഫാ. ജിജു ജോർജ് നിർവഹിച്ചു. കൂപ്പൺ ആദ്യവിൽപന മുതിർന്ന ഇടവകാംഗങ്ങളായ കെ.എം. ചാക്കോ, തോമസ് മാത്യു, പി.സി. ജോർജ്, സാബു ടി. ജോർജ് എന്നിവർക്കു നൽകി നിർവഹിച്ചു.
സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ, ഇടവക ട്രഷററും ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനറുമായ മോണീഷ് പി. ജോർജ്, സെക്രട്ടറി ജിജി ജോൺ, ഫെസ്റ്റിവൽ ജോയൻറ് കൺവീനർമാരായ ജിബു ജേക്കബ് മാത്യു, ജെയിംസ് പീറ്റർ, വർഗീസ് ജോസഫ്, ദിലീപ് മാത്യു ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.