ഹാക്കര്ക്കെതിരെയുള്ള കുറ്റങ്ങൾ കോടതി തള്ളി
text_fieldsകുവൈത്ത് സിറ്റി: വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന ആരോപണത്തിൽ കുവൈത്ത് ഹാക്കര്ക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ കോടതി തള്ളി. പ്രതിക്കെതിരെ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നും കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. 200ഓളം അമേരിക്കൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി പണം പിടിച്ചെടുത്തുവെന്ന കേസിനെ തുടര്‍ന്നാണ് നേരത്തേ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
2010 ഡിസംബറിനും 2012 ജൂണിനും ഇടയില്‍ യു.എസ് പ്രതിരോധ വകുപ്പിന്റെയും കരോലിന നാഷനൽ ഗാർഡിന്റെയും വിവരങ്ങള്‍ ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് പ്രതികൾക്കെതിരെ യു.എസ് അറസ്റ്റ് വാറന്റും അന്താരാഷ്ട്ര റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ കുവൈത്തില്‍നിന്ന് പിടികൂടുകയായിരുന്നു.
കുറ്റങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവ് ഹാജരാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കഴിയാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിയെ കുറ്റമുക്തനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.