കോവിഡ്: 1403 കേസുകൾ കൂടി; എട്ടു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 1403 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,39,952 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇന്നലെ 1432 പേർ ഉൾപ്പെടെ 2,24,701 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 13,878 പേരാണ് ചികിത്സയിലുള്ളത്. 216 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. എട്ടുപേർ കൂടി മരിച്ചു.
ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1373 പേരാണ്. 10,095 പേർക്കുകൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 21,11,043 പേർക്ക് വൈറസ് പരിശോധന നടത്തി. ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നതു മാത്രമാണ് നേരിയ ആശ്വാസം.
കോവിഡ് ബാധിത രാജ്യങ്ങൾ: കുവൈത്ത് 59ാമത്
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 59ാമത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, ഇറ്റലി, തുർക്കി, സ്പെയിൻ, ജർമനി എന്നിവയാണ് ഏപ്രിൽ ഒന്നുവരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ. 41ാമതുള്ള യു.എ.ഇ, 42ാം സ്ഥാനത്തുള്ള സൗദി എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് മുകളിലുള്ളത്.
ഖത്തർ (72), ഒമാൻ (75), ബഹ്റൈൻ (78) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ നില. ആകെ കേസുകൾ, പുതിയ കേസുകൾ, മരണം, രോഗമുക്തി, ചികിത്സയിലുള്ളവർ, തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയാണ് വേൾഡോമീറ്റർ 132 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.