കോവിഡ്: 1505 കേസുകൾ; 1080 രോഗമുക്തി; നാലുമരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 1505 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,05,893 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 1080 പേർ ഉൾപ്പെടെ 1,90,235 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,510 പേരാണ് ചികിത്സയിലുള്ളത്. 187 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ കുറഞ്ഞു. 8780 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 18,85,915 പേർക്ക് പരിശോധന നടത്തി. നാലു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ 1148 പേരാണ് ഇതുവരെ മരിച്ചത്. കേസുകൾ 1500ന് മുകളിലേക്ക് കൂടിയെങ്കിലും മരണം കുറഞ്ഞത് ആശ്വാസ വാർത്തയാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്.
കർഫ്യൂ ഏർപ്പെടുത്തിയത് വരുന്ന ആഴ്ചകളിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകൾ തുടർച്ചയായി നാലുദിവസം സർവകാല റെക്കോഡ് ഭേദിച്ച് കുതിച്ചതിന് ശേഷമാണ് പിന്നീട് അൽപം കുറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിൽ കുറവുണ്ടായത് ആശ്വാസത്തിന് വക നൽകുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.