മനസ്സുനിറക്കുന്ന സ്നേഹപ്പൂക്കൾ; ഈ രാജ്യം വേറെ ലെവലാണ്
text_fieldsകുവൈത്ത് സിറ്റി: മിഷ്രിഫിൽ ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ച വൈറസ് പരിശോധന കേന്ദ്രത്തിലെത്തിയ വിദേശികൾ മന സ്സുനിറഞ്ഞാണ് മടങ്ങുന്നത്. പൂക്കൾ നൽകിയാണ് ഇവിടെയെത്തുന്നവരെ സ്വീകരിക്കുന്നത്. ഭക്ഷണവും പാനീയങ്ങളുമടങ് ങുന്ന പൊതിയും നൽകിയാണ് മടക്കി അയക്കുന്നത്.
ആരോഗ്യ പ്രവർത്തകരുടെയും പൊലീസുകരുടെയും സ്നേഹാഭിവാദ്യങ്ങളും സ്വീകരണവും പൊരിവെയിലിൽ ആശ്വാസത്തണലാവുന്നതായി സന്ദർശകർ അനുഭവം പങ്കുവെച്ചു. സുരക്ഷക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ ആത്മാർഥതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അധിക ബാധ്യതയുടെ സമ്മർദ്ദം കുറക്കാൻ കഴിയുന്നത്ര വിദേശികളെ കയറ്റി അയക്കണമെന്ന നിർദേശം കുവൈത്ത് ഭരണകൂടം തുടക്കത്തിലേ തള്ളിയിരുന്നു.
ആരോഗ്യ മന്ത്രാലയത്തിെൻറ നിരീക്ഷണത്തിൽ കഴിയുന്ന വിദേശികൾക്കും സ്വദേശികൾക്കും ഒരു കുറവും വരാതിരിക്കാൻ അധികൃതർ സദാ ജാഗ്രതയിലാണ്. ഇതിനെല്ലാം പകരമായി ഒന്നുമാത്രമാണ് സർക്കാർ ആവശ്യപ്പെടുന്നത്. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് കഴിയുന്നത്ര വീട്ടിലിരിക്കുക എന്നതാണത്. അതിനാണ് ശമ്പളം പോലും കുറക്കാതെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്.
കോവിഡ് പ്രതിരോധത്തിന് വേണ്ടിവരുന്ന വലിയ സാമ്പത്തിക ബാധ്യതക്കായി വ്യവസായികളുടെ സഹായം തേടുന്ന കുവൈത്ത് ലോകാരോഗ്യ സംഘടനക്ക് നൽകിയത് നാലുകോടി ഡോളറാണ്. വൈറസ് ബാധയാൽ വലയുന്ന ഇറാനും നൽകി ഒരു കോടി ഡോളർ. കഴിഞ്ഞ ദിവസം ഫലസ്തീനിലെ വൈറസ് പ്രതിരോധത്തിന് കുവൈത്ത് 55 ലക്ഷം ഡോളർ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.