Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: 330 പുതിയ...

കോവിഡ്​: 330 പുതിയ കേസുകൾ; 717 രോഗമുക്തി

text_fields
bookmark_border
കോവിഡ്​: 330 പുതിയ കേസുകൾ; 717 രോഗമുക്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച 330 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,41,547 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. 717 പേ​ർ ഉ​ൾ​പ്പെ​ടെ 1,34,750 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 872 ആ​യി. ബാ​ക്കി 5925 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 80 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

7458 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 10,75,651 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ ഇ​തു​വ​രെ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി പു​തി​യ കേ​സു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്​ രോ​ഗ​മു​ക്​​തി. വ്യാ​ഴാ​ഴ്​​ച ഇ​ത്​ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ആ​കെ കോ​വി​ഡ്​ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം ക്ര​മേ​ണ കു​റ​ഞ്ഞു​വ​രു​ന്നു. പു​തി​യ കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​ത്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​വു​ന്ന​തി​െൻറ ല​ക്ഷ​ണ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട്.

ചി​കി​ത്സ​യി​ലു​ള്ള​വ​ർ ര​ണ്ടാ​ഴ്​​ച​ക്കി​ടെ 3000ത്തോ​ളം കു​റ​ഞ്ഞു. ഇ​നി 5925 പേ​ർ മാ​ത്ര​മേ ചി​കി​ത്സ​യി​ലു​ള്ളൂ. പു​തി​യ കേ​സു​ക​ളും രോ​ഗ​മു​ക്​​തി​യും നി​ല​വി​ലെ ശ​രാ​ശ​രി​യി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ന​കം കോ​വി​ഡ്​ നി​യ​​ന്ത്ര​ണ വി​ധേ​യ​മാ​വും. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ 140ന്​ ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​താ​ണ്​ ക്ര​മേ​ണ കു​റ​ഞ്ഞു​വ​ന്ന്​ 80ൽ ​എ​ത്തി​യ​ത്. ഒ​മ്പ​തും പ​ത്തും ആ​യി​രു​ന്ന മ​ര​ണ നി​ര​ക്ക്​ ഒ​ന്നോ ര​ണ്ടോ ആ​യി കു​റ​ഞ്ഞ​തും ആ​ശ്വാ​സ​മാ​ണ്. കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത​നി​ടെ​യാ​ണ്​ ഇൗ ​മാ​സം സ്ഥി​തി മെ​ച്ച​മാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coviddaily upadates
Next Story