Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​: 442...

കോ​വി​ഡ്​: 442 പു​തി​യ കേ​സു​ക​ൾ; 484 രോ​ഗ​മു​ക്​​തി

text_fields
bookmark_border
കോ​വി​ഡ്​: 442 പു​തി​യ കേ​സു​ക​ൾ; 484 രോ​ഗ​മു​ക്​​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബു​ധ​നാ​ഴ്​​ച 442 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,59,264 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്​​​ച 484 പേ​ർ ഉ​ൾ​പ്പെ​ടെ 1,52,420 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 951 ആ​യി​​​. ബാ​ക്കി 5893 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 54 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ വ​ർ​ധി​ച്ചു. 10,283 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 14,25,480 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ ഇ​തു​വ​രെ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​നു​വ​രി​യി​ൽ പു​തി​യ കേ​സു​ക​ൾ കൂ​ടു​ത​ലാ​ണ്. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ത​ണു​പ്പ്​ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​​ നി​ല മെ​ച്ച​പ്പെ​െ​ട്ട​ങ്കി​ലും ജ​നു​വ​രി​യി​ൽ പു​തി​യ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ്​ ഇ​ത്​ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. മൂ​ന്നു​മാ​സം മു​മ്പ്​ 3000ത്തി​ന​ടു​ത്ത്​ പേ​ർ മാ​ത്രം ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ 5893ലെ​ത്തി​യ​ത്. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്​ കു​വൈ​ത്തി​ൽ ര​ണ്ടു​പേ​രി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid:
News Summary - Covid: 442 new cases; 484 Disease Cure
Next Story