Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 729...

കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ്​; 649 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ്​; 649 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 1,14,744 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​​ച 649 പേർ ഉൾപ്പെടെ 1,06,495 പേർ രോഗമുക്​തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 690 ആയി. ബാക്കി 7559 പേരാണ്​ ചികിത്സയിലുള്ളത്​. 136 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 8014 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

കോവിഡ്​ പരിശോധനയുടെ എണ്ണം വർധിപ്പിച്ചതാണ്​ കഴിഞ്ഞ ആഴ്​ചയിലെ സവിശേഷത. പ്രതിദിന മരണ സംഖ്യ മൂന്നും നാലും ആയിരുന്നത്​ ആറും ഏഴും എട്ടുമായി വർധിച്ചതും ആശങ്കജനകമാണ്​. ഒരാഴ്​ചയിലെ കണക്കെടുത്താൽ പുതിയ കേസുകളും രോഗമുക്​തിയും ഏതാണ്ട്​ ഒപ്പത്തിനൊപ്പമാണ്​. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid kuwaitCovid gulf
Next Story