കോവിഡ്: ദിവസങ്ങൾക്ക് ശേഷം പ്രതീക്ഷയേകി രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുതിച്ചുയർന്ന കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷ ജനിപ്പിച്ച് പുതിയ കേസുകളേക്കാൾ രോഗമുക്തി റിപ്പോർട്ട് ചെയ്തു. 5000ത്തിന് മുകളിലെത്തിയ പ്രതിദിന കേസുകൾ കുറഞ്ഞുവരുന്നതും രോഗമുക്തി നിരക്ക് കൂടിവരുന്നതും ആശ്വാസമാണ്. ശനിയാഴ്ച 4148 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 4991 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2485 ആയി. 26,836 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്.
44,494 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 330 പേർ കോവിഡ് വാർഡുകളിലും 58 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. സൗദി (44,139), ബഹ്റൈൻ (27,106), ഖത്തർ (38,931), യു.എ.ഇ (53,360), ഒമാൻ (10,503) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. എല്ലാവരും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി, ചുമ, ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.