കഴിവുകൾ രാകി മിനുക്കാം ഇൗ കോവിഡ് കാലത്ത്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാലത്ത് വീട്ടിലിരിക്കാൻ നിർബന്ധിതരായവർ വെറുതെ ചടഞ്ഞിരുന്നും അമിതമായി ഉറങ്ങിയും ബോറൻ ജീവിതം നയിക്കണമെന്നില്ല. ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഉള്ളിലുള്ള കഴിവുകൾ പുറത്തെടുക്കാനും ഇൗ ‘ഒഴിവുസമയം’ വിനിയോഗിക്കാം. അങ്ങനെ നിരവധി പേർ വിനിയോഗിക്കുന്നുമുണ്ട്. അത്തരത്തിലൊരാളാണ് ഫിസ ഫാത്തിമയെന്ന കൊച്ചുമിടുക്കി. അറബിക് കാലിഗ്രഫിയിൽ ഇൗ 12കാരി വരച്ചെടുത്ത കലാരൂപങ്ങൾക്ക് ഭംഗിയേറെയാണ്. ജാബിരിയ ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഫിസ നൈസർഗികമായ കഴിവിനെ വളർത്താൻ യൂട്യൂബ് ഉൾപ്പെടെ സമൂഹമാധ്യമങ്ങളും ഉപയോഗപ്പെടുത്തി.
തൃശൂർ പാടൂർ സ്വദേശി നജീബിെൻറയും ശരീഫയുടെയും മകളാണ് ഫിസ ഫാത്തിമ. നിറഞ്ഞ പിന്തുണയുമായി മാതാപിതാക്കൾ കൂടെ നിന്നപ്പോൾ ഫിസയുടെ കരവിരുതിൽ നിരവധി ചിത്രങ്ങൾ ജന്മംകൊണ്ടു. കോവിഡ് കാലത്തെടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നേരത്തേ ഫ്ലാറ്റിന് മുൻവശത്ത് ചുമരിൽ ഫിസ വരച്ച ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. കോവിഡ് കാലത്ത് ചെയ്യേണ്ടതെന്തെന്നും ചെയ്യാൻ പാടില്ലാത്തത് എന്തെന്നും സംബന്ധിച്ച് കൊച്ചുവരകളും കുഞ്ഞുകുറിപ്പുകളുമായി സംവദിച്ചത് ഹൃദ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.