കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചവർ 10000 കഴിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചവർ 10000 കഴിഞ്ഞു. ചൊവ്വാഴ്ച 300 ഇന്ത്യക്കാർ ഉൾപ്പെടെ 991 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10277 ആയി.
ചൊവ്വാഴ്ച 194 പേർ ഉൾപ്പെടെ 3101 പേർ രോഗമുക്തി നേടി. പത്തുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മരണം 75 ആയി. ബാക്കി 7101 പേരാണ് ചികിത്സയിലുള്ളത്. 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
കാപിറ്റൽ ഗവർണറേറ്റിൽ 116, ഹവല്ലി ഗവർണറേറ്റ് 219, അഹ്മദി ഗവർണറേറ്റ് 237, ഫർവാനിയ ഗവർണറേറ്റ് 356, ജഹ്റ ഗവർണറേറ്റ് 63 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനത്തിൽ ഫർവാനിയ 107, ഹവല്ലി 89, ഖൈത്താൻ 68, ജലീബ് അൽ ശുയൂഖ് 103 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് വൈറസ് ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.