കോവിഡ് കേസുകൾ 500നും മുകളിൽ; ജാഗ്രത അനിവാര്യം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്നു. വ്യാഴാഴ്ച 540 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,52,978 പേർക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 224 പേർ ഉൾപ്പെടെ 1,48,239 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതോടെ രാജ്യത്തെ കോവിഡ് മരണം 938 ആയി തുടരുകയാണ്. ബാക്കി 3801 പേരാണ് ചികിത്സയിലുള്ളത്. 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 12,279 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
നവംബർ, ഡിസംബർ മാസങ്ങളിൽ കേസുകൾ ഗണ്യമായി കുറഞ്ഞതിന് ശേഷമാണ് കഴിഞ്ഞ ആഴ്ച കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.
എന്നാൽ, ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്. 200നടുത്ത് വന്നിരുന്ന പ്രതിദിന കേസുകൾ 300ഉം 400ഉം കടന്ന് 500ന് മുകളിൽ എത്തിയത് ആശങ്കജനകമാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
മൂന്ന് മാസത്തിന് ശേഷമാണ് 500ലേറെ പേർക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.