3683 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ റെക്കോഡ് ഭേദിച്ച് ഉയരുന്നു. 3683 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 544 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2472 ആയി. 36,318 പേർക്ക് കൂടിയാണ് പരി ശോധന നടത്തിയത്. ആക്ടീവ് കോവിഡ് കേസുകൾ 20,889 ആയി ഉയർന്നു. 147 പേരാണ് കോവിഡ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ 14 പേരുണ്ട്. കുവൈത്ത് (20,889), ബഹ്റൈൻ (11,061), ഖത്തർ (25,131), ഒമാൻ (3059), സൗദി (27,129), യു.എ.ഇ (32,120) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.