കോവിഡ് പ്രതിസന്ധിയും വിലക്കയറ്റവും; നിർമാണ മേഖലയിൽ മാന്ദ്യം
text_fieldsകുവൈത്ത് സിറ്റി: കെട്ടിട നിർമാണ വസ്തുക്കളുടെ വില കുതിക്കുന്നതും കോവിഡ് പ്രതിസന്ധിയും റിയൽ എസ്റ്റേറ്റ് മേഖലയിൽ മാന്ദ്യം സൃഷ്ടിക്കുന്നു. കോവിഡ് പ്രതിസന്ധിയും ചൈന, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തുന്നതുമാണ് കുവൈത്തിൽ നിർമാണ അസംസ്കൃക വസ്തുക്കൾക്ക് വില കയറാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പല റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും പാതിവഴിയിൽ നിർത്തിവെച്ചിരിക്കുകയാണ്.
പ്രാഥമിക ഘട്ടത്തിലുള്ളവ തൽക്കാലം നിർമാണം ആരംഭിക്കാതെ നല്ല സമയത്തിനായി കാത്തിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പുതിയ വൻകിട പദ്ധതികളെല്ലാം കുവൈത്ത് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. സ്വകാര്യ റിയൽ എസ്റ്റേറ്റ് രംഗവും കിതപ്പിലാണ്. വലിയ വിഭാഗം വിദേശികൾ നാട്ടിൽ പോയതിനാൽ ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ പുതിയ പദ്ധതികൾ തിരക്കിട്ട് നടപ്പാക്കിയാൽ ഡിമാൻഡ് ഇല്ലാതെ വലയുമെന്ന ആശങ്കയുണ്ട്.
വിമാന സർവിസുകൾ സജീവമായി പ്രവാസി കുടുംബങ്ങൾ എത്തിത്തുടങ്ങുന്നത് കാത്തിരിക്കുകയാണ് കമ്പനികൾ. ആയിരക്കണക്കിന് തൊഴിൽ സൃഷ്ടിച്ചിരുന്ന മേഖലയാണ് മാന്ദ്യം അഭിമുഖീകരിക്കുന്നത്. യന്ത്രങ്ങൾ പ്രവർത്തിക്കാതെ കേടുപിടിക്കുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.