കേരളത്തിലെ കോവിഡ് പ്രതിസന്ധി: പ്രവാസി സംഘടനകളുടെ മെഡിക്കൽ സഹായം സി.പി.എമ്മിെൻറതാക്കാൻ ശ്രമം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ പ്രവാസി സംഘടനകളിൽനിന്ന് നോർക്കയുടെ ആഭിമുഖ്യത്തിൽ സമാഹരിക്കുന്ന മെഡിക്കൽ സഹായം സി.പി.എം അനുകൂല സംഘടനയുടെതാക്കാൻ ശ്രമം.
പ്രവാസികളുടെ സഹകരണത്തോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം ഏറ്റെടുത്താണ് കെയർ ഫോർ കേരള മിഷൻ ബാനറിൽ നോർക്ക വിഭവസമാഹരണം നടത്തിയത്.
കുവൈത്തിലെ 85 പ്രവാസികൾക്ക് നോർക്കയുടെ ലെറ്റർപാഡിൽ കത്തയച്ച് യോഗത്തിന് ക്ഷണിച്ചു. മേയ് 10ന് നടന്ന യോഗത്തിൽ ഏതാനും സംഘടന പ്രതിനിധികൾ പെങ്കടുക്കുകയും സഹായവാഗ്ദാനം നൽകുകയും ചെയ്തു. ഇന്ത്യൻ ബിസിനസ് സമൂഹവും സഹായവുമായി മുന്നോട്ടുവന്നു.
ഇങ്ങനെ സമാഹരിച്ച വിഭവങ്ങളാണ് കുവൈത്തിലെ സി.പി.എം അനുകൂല സംഘടനയായ കല കുവൈത്തിന് പ്രാമുഖ്യം നൽകുന്നതരത്തിൽ അവതരിപ്പിക്കുന്നത്. സംരംഭവുമായി സഹകരിച്ച നിരവധി സംഘടനകളിൽ ഒന്നുമാത്രമാണ് കല കുവൈത്ത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിൽ കല കുവൈത്തിെൻറ മാത്രം പേരാണുള്ളത്.
കെയർ ഫോർ കേരള മിഷൻ ടീം എന്നനിലയിൽ അംബാസഡറെ സന്ദർശിച്ചത് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, ലോക കേരള സഭാംഗങ്ങളായ സാം പൈനുംമൂട്, സജി തോമസ് മാത്യു, കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവരാണ്. ഇവരെല്ലാവരും ഇടത് അനുകൂല സംഘടന നേതാക്കൾ തന്നെ.
കല കുവൈത്ത് മീഡിയ സെക്രട്ടറിയാണ് സഹായം അയക്കുന്നതിെൻറ വാർത്തക്കുറിപ്പ് മാധ്യമങ്ങൾക്ക് അയച്ചത്. നിരവധി സംഘടനകളുടെ സംഭാവന വാങ്ങി സമാഹരിച്ച ഒാക്സിജൻ സിലിണ്ടറുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും നാട്ടിലേക്ക് അയച്ച ഷിപ്മെൻറിൽ കല കുവൈത്തിെൻറ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്.
സഹായം നൽകിയ മറ്റു സംഘടനകൾക്ക് ഇതിൽ പ്രതിഷേധമുണ്ട്. തങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണ് ചെയ്തതെന്നാണ് അവർ പറയുന്നത്. 348 ഓക്സിജൻ സിലിണ്ടർ, 100 ഓക്സിജൻ കോൺസെൻട്രേറ്റർ, 250 റഗുലേറ്റർ ഉൾപ്പെടെ രണ്ട് കണ്ടെയ്നറുകളാണ് കുവൈത്തിൽനിന്ന് അയച്ചത്.
കുവൈത്തിലെ ഇന്ത്യൻസമൂഹം, ഇന്ത്യൻ ബിസിനസ് കമ്യൂണിറ്റി നേതാക്കൾ, വിവിധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരിൽനിന്നായി ഒന്നേകാൽ കോടി രൂപയുടെ ചികിത്സ ഉപകരണങ്ങൾ സംഭാവനയായി ലഭിച്ചതായി പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ പറഞ്ഞു. നേരേത്ത ഡൽഹിയിലേക്ക് അയച്ച ഒാക്സിജൻ ടാങ്കറിൽ സംഭാവന നൽകിയ സംഘടനകളുടെയെല്ലാം ലോഗോ പതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.