കോവിഡ് മാനദണ്ഡം: വനിത സംഘം 1000 നിയമലംഘനം പിടികൂടി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ രൂപവത്കരിച്ച വനിത സംഘം നടത്തിയ ഫീൽഡ് പരിശോധനയിൽ 1000 നിയമലംഘനം കണ്ടെത്തി.
വെഡിങ് ഹാളുകളിൽ നടത്തിയ പരിപാടികൾ, സ്ത്രീകളുടെ ഒത്തുകൂടലുകൾ, സ്ഥാപനങ്ങളിൽ തൊഴിലാളികൾ കോവിഡ് പ്രതിരോധ മാർഗനിർദേശം പാലിക്കാത്തത്, മറ്റു നിർദേശ ലംഘനങ്ങൾ എന്നിവയാണ് പിടികൂടിയത്. ജനുവരിയിൽ 2550 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
കുട്ടികളുടെ ആക്ടിവിറ്റി നടത്തുന്ന കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബുകൾ, സ്വിമ്മിങ് പൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഫെബ്രുവരിയിൽ പരിശോധന നടത്തുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ നൽകിയതെന്നും ഇവ കർശനമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.