കോവിഡ് മരണ ധനസഹായം: പ്രവാസികളുടെ ആശ്രിതരെ അവഗണിക്കരുത് –കെ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം, മരിച്ച പ്രവാസികളുടെ ആശ്രിതർക്കുകൂടി നൽകണമെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടുപോലും ഒളിച്ചുകളി നടത്തുന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ-മെയിൽ സന്ദേശമയച്ചതായി കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.