Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​ മ​ര​ണ...

കോ​വി​ഡ്​ മ​ര​ണ ധ​ന​സ​ഹാ​യം പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നി​വേ​ദ​നം

text_fields
bookmark_border
കോ​വി​ഡ്​ മ​ര​ണ ധ​ന​സ​ഹാ​യം പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നി​വേ​ദ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. കോ​വി​ഡി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് നാ​ഷ​ന​ൽ ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മ​ൻ​റ്​ അ​തോ​റി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച്‌ അ​ത​ത്​ സം​സ്ഥാ​ന​ങ്ങ​ളാ​ണ് 50,000 രൂ​പ വീ​തം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് വി​ദേ​ശ​ത്ത്​ മ​ര​ണ​മ​ട​ഞ്ഞ കു​ടും​ബ​ങ്ങ​ളെ​യും ധ​ന​സ​ഹാ​യ​ത്തി​ന് പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മു​മ്പ്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ​നി​ന്ന്​ ഉ​ത്ത​ര​വ് വാ​ങ്ങി​യി​രു​ന്നു. വി​ദേ​ശ രാ​ജ്യ​ത്ത്​ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക്​ ആ​നു​കൂ​ല്യം ല​ഭ്യ​മ​ല്ല എ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ അ​പേ​ക്ഷ​ത​ന്നെ നി​ര​സി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നി​വേ​ദ​നം ന​ൽ​കി​യ​ത്. പ്ര​വാ​സി​ക​ളെ മാ​റ്റി​നി​ർ​ത്തു​ന്ന​ത്​ വി​വേ​ച​ന​പ​ര​മാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, ഗ്ലോ​ബ​ൽ വ​ക്താ​വ് ബാ​ബു ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial AssistanceCovid deathExpatriates
News Summary - Covid death Financial Assistance should be provided to Expatriates
Next Story