Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ മരണ ധനസഹായം...

കോവിഡ്​ മരണ ധനസഹായം ഗാർഹിക തൊഴിലാളികൾക്ക്​ മാത്രമല്ല

text_fields
bookmark_border
Covid 19
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച നി​ർ​ധ​ന​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മാ​ത്ര​മ​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ വ്യ​ക്​​ത​മാ​ക്കി.

120 ദീ​നാ​റി​ൽ കു​റ​വ്​ ശ​മ്പ​ളം ഉ​ണ്ടാ​യി​രു​ന്ന കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രു​ടെ​യും ആ​ശ്രി​ത​ർ​ക്ക്​ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന്​ ​അ​ദ്ദേ​ഹം 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. എം​ബ​സി​യി​ലെ മൂ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒാ​രോ കേ​സു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ​പ്പോ​ർ​ട്ട്​ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അം​ബാ​സ​ഡ​ർ വ്യ​ക്​​ത​മാ​ക്കി.

സ​ഹാ​യ​ധ​ന പ്ര​ഖ്യാ​പ​നം വ​ലി​യ തോ​തി​ൽ അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. മ​റ്റു രാ​ഷ്​​ട്ര​ങ്ങ​ളി​ലും പ്ര​വാ​സി​ക​ൾ ഇ​ത്ത​ര​ത്തി​ൽ ആ​വ​ശ്യം ശ​ക്​​ത​മാ​യി ഉ​ന്ന​യി​ച്ചു​തു​ട​ങ്ങി. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും അം​ബാ​സ​ഡ​റെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citydomestic workersCovid death fund
News Summary - Covid death funding is not just for domestic workers
Next Story