കോവിഡ് കുറയുന്നു; ലോക്ഡൗൺ ഭീതിയൊഴിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കേസുകൾ കുറഞ്ഞതോടെ തൽക്കാലത്തേക്കെങ്കിലും കർഫ്യൂ, ലോക്ഡൗൺ ഭീതി ഒഴിവായി. പുതിയ കേസുകളും രോഗസ്ഥിരീകരണവും രണ്ട് ദിവസമായി കുറവാണ്.
പുതിയ കേസുകളേക്കാൾ രോഗമുക്തർ ഉണ്ടായതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും അൽപം കുറഞ്ഞു.
നാല് മാസത്തിന് ശേഷം രോഗസ്ഥിരീകരണ നിരക്ക് എട്ട് ശതമാനത്തിന് അടുത്തെത്തി. കർഫ്യൂ ഏർപ്പെടുത്താൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് കൊറോണ എമർജൻസി കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല വ്യക്തമാക്കിയതോടെ ആശ്വാസ വാർത്തക്ക് ആധികാരികതയായി.
അതേസമയം, വിവിധ ലോകരാജ്യങ്ങളിലെ കൊറോണ വൈറസിെൻറ ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യമാണുള്ളതെന്നും മുൻകരുതൽ നടപടികളും ജാഗ്രതയും ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.