കോവിഡ് വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി മന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും തയാറെടുപ്പും വിലയിരുത്തി.
ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഇൗദിെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആശുപത്രി ഡയറക്ടർമാർ സംബന്ധിച്ചു.
കോവിഡ് വാർഡുകളുടെയും തീവ്രപരിചരണ വിഭാഗങ്ങളുടെയും എണ്ണമെടുക്കുകയും എത്രത്തോളം വർധിപ്പിക്കാൻ കഴിയുമെന്ന് വിലയിരുത്തുകയും ചെയ്തു. മേഖലയിലെ ചില രാജ്യങ്ങളിൽ ഗുരുതരാവസ്ഥയുള്ളവരുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്.
കുവൈത്തിലും പ്രതിദിന കേസുകളും ചികിത്സയിലുള്ളവരുടെ എണ്ണവും വർധിക്കുകയാണ്. ആശങ്കയുടെ ആവശ്യം ഇപ്പോൾ ഇല്ലെന്നും രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ വെല്ലുവിളികളെ നേരിടാൻ സജ്ജമാണെന്നും മന്ത്രി പ്രതികരിച്ചു. രാജ്യനിവാസികളായ വിദേശികളുടെയും കുവൈത്തികളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. ആരോഗ്യ സുരക്ഷാമാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് ജനങ്ങളും സഹകരിക്കണമെന്ന് ഡോ. ഖാലിദ് അൽ സഇൗദ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.