കോവിഡ് വ്യാപനം: ഫോണിലൂടെ വൈദ്യസേവനം സജീവമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്തും ചേർന്ന് സൗജന്യ ടെലി കൺസൽട്ടേഷൻ വീണ്ടും സജീവമാക്കുന്നു. എംബസി പാനലിലെ 53 ഡോക്ടർമാർ നിശ്ചിത സമയങ്ങളിൽ വിവിധ ഭാഷകളിൽ സൗജന്യമായി ഫോണിലൂടെ വൈദ്യസഹായം ലഭ്യമാക്കും. സേവനം നൽകാൻ തയാറായ ഡോക്ടർമാരുടെ വിവരങ്ങൾ എംബസി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. മലയാളം, ഹിന്ദി, തെലുഗു, ഇംഗ്ലീഷ്, അറബി, ബംഗാളി, മറാത്തി, ഗുജറാത്തി, കന്നട, പഞ്ചാബി, തമിഴ്, കൊങ്കണി, ഉർദു ഭാഷകളിലാണ് ഡോക്ടർമാർ ഫോൺ കൺസൽട്ടേഷൻ നടത്തുക. മെഡിക്കൽ പാനലിലെ ഡോക്ടർമാരുടെ വിശദാംശങ്ങൾ എംബസി വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമായ സമയവും ഭാഷയും മെഡിക്കൽ സ്പെഷലൈസേഷനും എംബസി വെബ്സൈറ്റിലുണ്ട്.
ഡോക്ടർമാരും ഫോൺനമ്പറും
ഡോ. അമീർ അഹ്മദ് 99374877 (ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ, ജനറൽ പ്രാക്ടിസ്), ഡോ. വെങ്കട്ട് ശ്രീധർ 949432632 (ഞായർ മുതൽ വ്യാഴം വരെ രാവിലെ പത്തുമുതൽ ഉച്ചക്ക് 12 വരെ, വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ, ജനറൽ പ്രാക്ടിസ്), ഡോ. ഫിലിപ്പോസ് ജോർജ് 97327880 (ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ, വൈകീട്ട് അഞ്ചുമുതൽ രാത്രി ഒമ്പത് വരെ, വ്യാഴം രാവിലെ ഏഴുമുതൽ ഉച്ചക്ക് 2.30 വരെ, ജനറൽ പ്രാക്ടിസ്), ഡോ. രാധാകൃഷ്ണ പണിക്കർ 65811275 (ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴുമുതൽ ഒമ്പത് വരെ, റെസ്പിറേറ്ററി മെഡിസിൻ), ഡോ. ജിബിൻ ജോൺ തോമസ് 67737010 (ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെ, രാത്രി ഏഴുമുതൽ ഒമ്പത് വരെ, ഇന്റേണൽ മെഡിസിൻ, ഡയബറ്റീഷ്യൻ), ഡോ. തോമസ് ഈപ്പൻ 65171333 (ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ പത്തുവരെ, കാർഡിയോളജിസ്റ്റ്), ഡോ. അബ്ദുൽ മുഹമ്മദ് ഷുക്കൂർ 66533328 (ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് ആറു മുതൽ ഒമ്പത് വരെ, കാർഡിയോളജിസ്റ്റ്), ഡോ. തോമസ് ജോഷി ജോർജ് 91 8281022969 (ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് ആറുമുതൽ എട്ടുവരെ, കാർഡിയോളജിസ്റ്റ്), ഡോ. സജ്ന മുഹമ്മദ് 97222821 (വ്യാഴം വൈകീട്ട് മൂന്നിനു ശേഷം, വെള്ളി രാവിലെ പത്തുമുതൽ രാത്രി പത്തുവരെ, ഡെർമറ്റോളജിസ്റ്റ്), ഡോ. റീനി കോര 60097674 (ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ ഒമ്പത് വരെ, രാത്രി ഏഴുമുതൽ ഒമ്പത് വരെ, ഡെർമറ്റോളജിസ്റ്റ്), ഡോ. റെജി സാമുവൽ 60315618 (ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ, പിഡിയാട്രീഷൻ), ഡോ. അനില ആൽബർട്ട് 65062263 (തിങ്കൾ, ചൊവ്വ, ബുധൻ രാത്രി ഏഴുമുതൽ ഒമ്പത് വരെ, ഇ.എൻ.ടി സർജൻ), ഡോ. രമേശ് മേനോൻ 67083790 (ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാലുമുതൽ ഏഴുവരെ, ഇ.എൻ.ടി സർജൻ), ഡോ. കോര കുര്യൻ 60350403 (ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ ഒമ്പത് വരെ, രാത്രി ഏഴുമുതൽ ഒമ്പത് വരെ, ഇ.എൻ.ടി സർജൻ), ഡോ. ബിബി ധനൻ 69086792 (എല്ലാ ദിവസവും രാവിലെ ഏഴുമുതൽ പത്തുവരെ, ഓർത്തോപീഡിക്), ഡോ. ആൻറണി ഡിക്രൂസ് 60693949 (ഞായർ, തിങ്കൾ, വ്യാഴം, വെള്ളി വൈകീട്ട് ആറുമുതൽ പത്തുവരെ, ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ), ഡോ. ക്രിസ്റ്റിന ജയിംസ് (ചൊവ്വ, ശനി ഒഴികെ ദിവസങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ, ഒബ്സ്റ്റട്രീഷൻ, ഗൈനക്കോളജിസ്റ്റ്) എന്നിവരാണ് പാനലിലെ മലയാളത്തിൽ ആശയവിനിമയം നടത്തുന്ന ഡോക്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.