4232 പേർക്ക് കൂടി കോവിഡ്; 4712 രോഗമുക്തർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 4232 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 4712 പേർ രോഗമുക്തി നേടി.
തുടർച്ചയായ ദിവസങ്ങളിൽ പുതിയ കേസുകളേക്കാൾ രോഗമുക്തി റിപ്പോർട്ട് ചെയ്യുന്നത് ആശ്വാസമാണ്.
രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2510 ആയി. 28,419 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്.
14.9 ശതമാനമാണ് രോഗസ്ഥിരീകരണം. 567 പേർ കോവിഡ് വാർഡുകളിലും 87 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 53,427 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. സൗദി (33,246), ബഹ്റൈൻ (59,033), ഖത്തർ (13,099), യു.എ.ഇ (70,743), ഒമാൻ (22,155) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.