4347 പേർക്ക് കോവിഡ്; 4334 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: ഞായറാഴ്ച 4347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4334 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2486 ആയി. 26,294 പേർക്കുകൂടി പരിശോധന നടത്തി.
44,506 ആണ് കുവൈത്തിലെ ആക്ടീവ് കോവിഡ് കേസുകൾ. 377 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സൗദി (43,600), ബഹ്റൈൻ (26,939), ഖത്തർ (37,630), യു.എ.ഇ (55,142), ഒമാൻ (12,635) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
എല്ലാവരും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി, ചുമ, ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.