കുവൈത്തിൽ 616 പേർക്കുകൂടി കോവിഡ്; 729 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 616 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,01,299 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 729 പേർ ഉൾപ്പെടെ 92,341 പേർ രോഗമുക്തി നേടി. രണ്ടു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 590 ആയി.ബാക്കി 8368 പേരാണ് ചികിത്സയിലുള്ളത്. 101 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
4622 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ടിൽ 171 പേർ, ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്ടിൽ 152 പേർ, കാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്ടിൽ 107 പേർ, ജഹ്റ ഹെൽത്ത് ഡിസ്ട്രിക്ടിൽ 95 പേർ, ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്ടിൽ 91 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.