െഎ.സി.എഫ് വളൻറിയർമാരെ ആദരിച്ചു
text_fieldsകോവിഡ് ദുരന്തമുഖത്ത് പ്രവർത്തിച്ച െഎ.സി.എഫ് വളൻറിയർമാരെ ഒാൺെലെൻ സംഗമത്തിൽ ആദരിച്ചപ്പോൾ
കുവൈത്ത് സിറ്റി: കോവിഡ് ദുരന്തമുഖത്ത് പ്രവർത്തിച്ച വിവിധ ഗൾഫ് രാജ്യങ്ങളിലെ ഐ.സി.എഫ് സന്നദ്ധ സേവകരെ ആദരിച്ചു. 'സല്യൂഡസ്' എന്നു പേരിട്ട ഒാൺലൈൻ സംഗമത്തിൽ സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു.
ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രസിഡൻറ് അബ്ദുറഹ്മാന് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആമുഖ ഭാഷണം നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ദിറാര്‍ ബല്‍ഹൂല്‍ അല്‍ ഫലാസി, ഒ.വി. മുസ്തഫ, സി.വി. റപ്പായി, എൻ. അജിത് കുമാര്‍, വി.കെ. റഊഫ്, എന്‍.ഒ. ഉമ്മന്‍, സുബൈര്‍ കണ്ണൂര്‍, ഡോ. മുഹമ്മദ് കാസിം, ഹബീബ് കോയ തങ്ങൾ, നിസാർ സഖാഫി, അലവി സഖാഫി തെഞ്ചേരി, മുജീബ് എ.ആർ നഗർ തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.