Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: 4000...

കോവിഡ്​: 4000 കുവൈത്തികൾ സാമ്പത്തിക സഹായം തേടി

text_fields
bookmark_border
കോവിഡ്​: 4000 കുവൈത്തികൾ സാമ്പത്തിക സഹായം തേടി
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയിൽ​ വരുമാനമില്ലാതായ 4000 കുവൈത്തികൾ സർക്കാറി​െൻറ സഹായം തേടി. സ്വകാര്യമേഖലയിൽ ശമ്പളം മുടങ്ങിയവരുടെ വിവരങ്ങളാണ്​ സാമൂഹികക്ഷേമ മന്ത്രാലയം പ്രത്യേക ആപ്ലിക്കേഷൻ തയാറാക്കി ശേഖരിക്കുന്നത്​. ഒാഫിസ്​ പ്രവർത്തിക്കാത്ത ഘട്ടത്തിലും സർക്കാർ ജീവനക്കാർക്ക്​ ശമ്പളം ലഭിച്ചിരുന്നു. സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നവരിൽ ഒരു വിഭാഗത്തിന്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ വരുമാനം മുടങ്ങി. ഇവർക്ക്​ സഹായം നൽകാനാണ്​ അധികൃതർ വിവരം ശേഖരിച്ചത്​.

ഒാരോരുത്തരുടെയും കേസുകൾ പ്രത്യേകം പഠിച്ച്​ അർഹമായ സാമ്പത്തികസഹായം നൽകാനാണ്​ തീരുമാനം. ചിലർക്ക്​ കഴിഞ്ഞയാഴ്​ച സാമ്പത്തിക സഹായം അക്കൗണ്ടുകളിൽ എത്തിയതായും റിപ്പോർട്ടുണ്ട്​. 13 ലക്ഷം കുവൈത്തികളിൽ 90 ശതമാനവും സർക്കാർ മേഖലയിലാണ്​ ​ജോലിചെയ്യുന്നത്​. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച്​ എല്ലാവർക്കും സർക്കാർ ജോലി നൽകുന്നത്​ പ്രായോഗികമല്ലെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിൽ സ്വ​കാര്യമേഖലയിൽ സ്വദേശികൾക്ക്​ പരമാവധി പ്രോത്സാഹനം നൽകുന്ന സമീപനമാണ്​ സർക്കാർ സ്വീകരിച്ചുവരുന്നത്​. അതേസമയം, സ്വകാര്യമേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്​. ജോലിക്ക്​ അപേക്ഷിച്ച്​ കാത്തിരിക്കുന്നവർക്ക്​ മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovidkuwait
Next Story