കോവിഡ്: ഇന്ത്യക്ക് മെഡിക്കൽ സഹായം തുടരുമെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യക്ക് മെഡിക്കൽ സഹായങ്ങൾ നൽകുന്നത് തുടരുമെന്ന് കുവൈത്ത്. 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും 1000 ഒാക്സിജൻ സിലിണ്ടറുകളും ഇന്ത്യയിലേക്ക് ഉടൻ അയക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നാജിം പറഞ്ഞു.
കുവൈത്തിൽനിന്ന് 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ ഇതിനകം അയച്ചു. കഴിഞ്ഞ ദിവസം െഎ.എൻ.എസ് കൊച്ചി എന്ന ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ കപ്പലും കുവൈത്തിലെത്തി. 60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ, 800 ഒാക്സിജൻ സിലിണ്ടറുകൾ, രണ്ട് ഒാക്സിജൻ കോൺസെൻട്രേറ്റർ എന്നിവയാണ് ഇതിൽ കൊണ്ടുപോയത്.
ആദ്യ ഷിപ്മെൻറിൽ ഇന്ത്യൻ നാവിക സേനയുടെ 'ഐ.എൻ.എസ് കൊൽക്കത്ത' എന്ന കപ്പലിൽ കുവൈത്ത് സർക്കാർ നൽകുന്ന 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ ടാങ്കുകളും കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന 500 ഒാക്സിജൻ സിലിണ്ടറുകളും നാല് ഒാക്സിജൻ കോൺസെൻട്രേറ്ററുകളും കൊണ്ടുപോയിരുന്നു.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ഇന്ത്യക്ക് സഹായം നൽകാൻ തീരുമാനിച്ചത്. ഒാക്സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലുപ്പത്തിലുള്ള ഒാക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് കുവൈത്ത് അയക്കുന്നത്.
സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെയാണ് ഇന്ത്യ കോവിഡ് കാരണം കടന്നുപോകുന്നത്. ആശുപത്രികളിൽ ഒാക്സിജനും വെൻറിലേറ്ററുകളും ബെഡുകളും കുറവായി ജനങ്ങൾ നെേട്ടാട്ടമോടുകയാണ്. ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.