കോവിഡ് പോരാട്ടം: നഴ്സുമാർക്ക് ഒാണസമ്മാനവുമായി കരകൗശല വിദ്യാർഥികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പോരാട്ടത്തിൽ മുന്നിൽ നിന്ന നഴ്സുമാർക്ക് ഓണസമ്മാനവുമായി ഒരു സംഘം വിദ്യാർഥികൾ.
സെറ ക്രിയേഷൻസിനു കീഴിൽ ക്രാഫ്റ്റ് പരിശീലനം പൂർത്തിയാക്കിയ മലയാളി വിദ്യാർഥികളാണ് 'മാലാഖമാർക്കൊരു സ്നേഹസമ്മാനം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ക്രാഫ്റ്റ് ഡിസൈൻ പരിശീലന ഭാഗമായി അബിയ, ആേൻറാ, അൻസ, എറിൻ, ദയ, ജോഷ്വ, കാർത്തിക്, റന, രഞ്ജു, സാലു, സരിയ, ഷംന എന്നിവർ നിർമിച്ച ഗിഫ്റ്റ് ബോക്സുകളാണ് മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ നഴ്സുമാർക്ക് വിതരണം ചെയ്തത്.
സാൽമിയ സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ 200ൽപരം നഴ്സുമാർക്ക് സമ്മാനവിതരണം നടത്തി.
മെഡിക്കൽ ഗ്രൂപ് നഴ്സിങ് ഹെഡ് ജിഷ വർഗീസ്, സെറ ക്രിയേഷൻസിലെ ഷീന, നിഷ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഏറെ ത്യാഗം ചെയ്താണ് ഡോക്ടർമാരും നഴ്സുമാരും ടെക്നീഷ്യന്മാരും ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ കഠിന പ്രയത്നം ചെയ്യുന്നതെന്നും കുട്ടികളുടെ ഭാഗത്തുനിന്നുള്ള ഇൗ സ്നേഹസമ്മാനം അവരുടെ മനം കുളിർപ്പിക്കുമെന്നും ചടങ്ങിൽ സംബന്ധിച്ചവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.