പാർലമെൻറ് അംഗങ്ങൾക്ക് കോവിഡ് പരിശോധന
text_fieldsകുവൈത്ത് സിറ്റി: പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി കുവൈത്ത് എം.പിമാർക്ക് കോവിഡ് പരിശോധന നടത്തി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പാർലമെൻറ് സമ്മേളനം ചേരുന്നത്. വൈറസ് വ്യാപന പശ്ചാത്തലത്തിൽ സമ്മേളനസമയം വെട്ടിക്കുറച്ചിട്ടുണ്ട്. 50 അംഗ പാർലമെൻറിൽ പത്ത് എം.പിമാർ നിലവിൽ കോവിഡ് ബാധിതരാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടക്കേണ്ട സെഷൻ ഇക്കാരണത്താൽ റദ്ദാക്കിയിരുന്നു. സൗദ് അൽ ശുവൈയിർ, ഖാലിദ് അൽ ഉതൈബി, മുബാറക് അൽ ഹജ്റുഫ്, അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, സഅദൂൻ അൽ ഹമ്മാദ്, യൂസുഫ് അൽ ഫദ്ദാല, ഫൈസൽ അൽ കന്ദരി, ആദിൽ അൽ ദംഹി, മുഹമ്മദ് അൽ ദലാൽ, സഫ അൽ ഹാഷിം, മുബാറക് അൽ ഹജ്റുഫ് എന്നീ എം.പിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.