കോവിഡ് രോഗികൾ താഴേക്ക്; രോഗമുക്തി ഇരട്ടിയിലേറെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞുവരുന്നു. വെള്ളിയാഴ്ച 2896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5871 പേർ രോഗമുക്തി നേടി. പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞുവരുന്നത് ആശ്വാസമാണ്. ഏതാനും ദിവസമായി പുതിയ രോഗികളേക്കാൾ അധികമാണ് രോഗമുക്തർ. തുടർച്ചയായ ദിവസങ്ങളിൽ പുതിയ രോഗികളേക്കാൾ രോഗമുക്തർ ഉണ്ടാകുന്നതിനാൽ ആക്ടിവ് കേസുകൾ കുറഞ്ഞുവരുന്നു. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2518 ആയി.
28,309 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 10.2 ശതമാനമാണ് രോഗസ്ഥിരീകരണം. 453 പേർ കോവിഡ് വാർഡുകളിലും 96 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 44,772 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. സൗദി (30,020), ബഹ്റൈൻ (60,081), ഖത്തർ (9498), യു.എ.ഇ (67,253), ഒമാൻ (22,898) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.