കോവിഡ്കാല സഹായം: സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാർ ചെലവഴിച്ചു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി കാലത്ത് ദുരിതാശ്വാസത്തിനും ഭക്ഷണവിതരണത്തിനുമായി കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാർ ചെലവഴിച്ചു. 39,000ത്തോളം പേർ മന്ത്രാലയം രൂപവത്കരിച്ച സഹായ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവർക്ക് പലചരക്ക് സാധനങ്ങൾ, സാമ്പത്തികസഹായം, വാടക നൽകാനുള്ള സഹായം എന്നിവക്ക് പ്രതിമാസ കൂപ്പണുകൾ നൽകി. സർക്കാറും സന്നദ്ധ സംഘടനകളും നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളാണ് കോവിഡ് പ്രതിസന്ധികാലത്ത് കുവൈത്തിൽ പട്ടിണിമരണങ്ങളില്ലാതെ നിലനിർത്താൻ സഹായിച്ചത്.
ജോലിയും വരുമാനവും ഇല്ലാതായും ലോക്ഡൗണിൽ പുറത്തുപോകാൻ കഴിയാതെയും ദുരിതത്തിലായവർക്ക് സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനളുടെയും ഭക്ഷണക്കിറ്റുകളാണ് ആശ്വാസമായത്.ലോകത്തിനുതന്നെ മാതൃകയായ മാനുഷിക സേവനങ്ങളാണ് കുവൈത്ത് അധികൃതർ നടത്തിയത്. മറ്റു രാജ്യങ്ങളിലേക്കും കുവൈത്തിെൻറ സഹായം ഒഴുകി. ലോകാരോഗ്യ സംഘടനക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാലു കോടി ഡോളറാണ് കുവൈത്ത് നൽകിയത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങൾക്കും സഹായം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.