കോവിഡ് അവലോകനം: ഗൾഫ് മന്ത്രിമാർ യോഗം ചേർന്നു
text_fieldsഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംബന്ധിക്കുന്ന ഡോ. ബാസിൽ അസ്സബാഹ്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ യോഗം ചേർന്നു. ഒാൺലൈനായി നടത്തിയ യോഗത്തിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പെങ്കടുത്തു. കോവിഡ് വ്യാപന തോതും പ്രതിരോധ മാർഗങ്ങളുടെ കാര്യക്ഷമതയും വാക്സിനേഷനുമെല്ലാം ചർച്ച ചെയ്തു. വിവിധ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ നടപടികളുടെ അനുഭവസമ്പത്ത് മന്ത്രിമാർ പങ്കുവെച്ചു.
അടുത്ത മാസം ഗൾഫ് രാജ്യങ്ങളിൽ തണുപ്പ് കൂടുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം ഉയരാൻ സാധ്യത കൽപിക്കുന്നുണ്ട്. അങ്ങനെ വന്നാൽ കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്ന സൂചനയാണ് മന്ത്രാലയം നൽകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.