കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടു -ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടുവെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.
ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ അനുസരിച്ച് ജാഗ്രതയോടെ ജീവിക്കുന്ന കുവൈത്തികൾക്കും വിദേശികൾക്കും അധികൃതർ നന്ദി അറിയിച്ചു. വൈകാതെ രാജ്യം സാധാരണ ജീവിതത്തിലേക്ക് എത്തും. കുറച്ചുകാലംകൂടി ജാഗ്രത തുടരണം. കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം ചെയ്യണം.
കുത്തിവെപ്പ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ കാണുന്ന പുരോഗതിയിൽ കുത്തിവെപ്പിന് പങ്കുണ്ട്. ഞായറാഴ്ച 501 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 840 പേർ രോഗമുക്തി നേടി. അഞ്ചുപേർ മരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8829 ആയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 244 ആയും കുറഞ്ഞു.
ഇത് ആരോഗ്യ സംവിധാനങ്ങളുടെ സമ്മർദം കുറച്ചിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും ഉൾപ്പെടെ മുഴുവൻ ആരോഗ്യ ജീവനക്കാരുടെയും കഠിന പ്രയത്നത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നു.ഇൗ വെല്ലുവിളി നിറഞ്ഞ കാലത്തെ നാം അതിജയിക്കുകതന്നെ ചെയ്യുമെന്നും ഡോ. അബ്ദുല്ല അൽ സനദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.