671 പേർക്ക് കൂടി കോവിഡ്; 727 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 671 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 125,337 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 727 പേർ ഉൾപ്പെടെ 116,202 പേർ രോഗമുക്തി നേടി.
ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 773 ആയി. ബാക്കി 8362 പേരാണ് ചികിത്സയിലുള്ളത്. 108 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6221 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ വർധിച്ചെങ്കിലും പുതിയ കേസുകളേക്കാൾ അധികം രോഗമുക്തി റിപ്പോർട്ട് ചെയ്തതാണ് വെള്ളിയാഴ്ചത്തെ ആശ്വാസവിവരം. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്. ഇവരിലേറെ പേരും പ്രായമേറിയവരും പഴക്കംചെന്ന രോഗമുള്ളവരുമാണ്. ഇതാണ് സമീപ ദിവസങ്ങളിലെ കൂടിയ കോവിഡ് മരണങ്ങളുടെ പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.